ബിയറുമായി സെല്‍ഫി… പുലിവാല് പിടിച്ച് ധവാനും മുരളി വിജയും; താക്കീതിന് സാധ്യത

നോട്ടിംഗ്ഹാം: ബിയറുമായി നില്‍ക്കുന്ന സെല്‍ഫി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ശിഖാര്‍ ധവാനും മുരളി വിജയും. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയം ബിയര്‍ കുടിച്ച് ആഘോഷിക്കുന്ന ചിത്രമാണ് ഇവര്‍ ട്വീറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും ബിസിസിഐ താക്കീത് നല്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

‘ഒരു നല്ല വിജയം ഒരു നല്ല കൂട്ടുകാരനൊപ്പം ആഘോഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ധവാന്‍ ചിത്രം ട്വീറ്റ് ചെയ്തതിരിക്കുന്നത്.

യുവതലമുറയ്ക്ക് മാതൃകയാവേണ്ടവരാണ് കായിക താരങ്ങള്‍. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് താരങ്ങള്‍ക്കു വിലക്കുകളുണ്ട്. മുന്‍പ് ബിയര്‍ കുപ്പിയുമായി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ കെഎല്‍ രാഹുല്‍, ഉമേഷ് യാദവ്, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ക്ക് ബിസിസിഐ ശക്തമായ താക്കീത് നല്‍കിയിരുന്നു.

pathram desk 1:
Related Post
Leave a Comment