രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം യെന്തിരന്റെ രണ്ടാം ഭാഗമായ 2.0 യിലെ രംഗങ്ങള്‍ വീണ്ടും ചോര്‍ന്നു. ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ അക്ഷയ്കുമാറിന്റെ ലുക്ക് ചോര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഓണ്‍ലൈന്‍ വഴി ചില ആക്ഷന്‍ രംഗങ്ങളും ചോര്‍ന്നു. നവംബര്‍ 29നാണ് ചിത്രം തീയേറ്ററുകളിലെത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ രീതിയിലാണ് ചിത്രം പോകുന്നതെങ്കില്‍ റിലീസിങ് വരെ കാത്തിരിക്കേണ്ടതായി വരില്ലെന്നാണ് ആരാധകരുടെ സോഷ്യല്‍ മീഡിയ പ്രതികരണം.
അതേസമയം ചിത്രത്തെക്കുറിച്ച് ബിബിസി തയ്യാറാക്കിയ മേക്കിംഗ് വീഡിയോയില്‍ നിന്നാണ് രംഗങ്ങള്‍ ലീക്കായിരിക്കുന്നതെന്ന അഭ്യൂഹവും ശക്തമാണ്. 450 കോടി ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം ലോകമെമ്പാടുമുള്ള 10000 തീയേറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തുക.
രജനീകാന്ത്, അക്ഷയ് കുമാര്‍, എമി ജാക്സ്ണ്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന് ഓസ്കാര്‍ ജേതാവ് എ.ആര് റഹ്മാനാണ്. ഹോളിവുഡ് സൂപ്പര്‍ ഹിറ്റ്മൂവി ട്രാന്‍സ് ഫോര്‍മേഴ്സിന്റെ ആക്ഷന്‍ ഡയറക്ടര്‍ കെന്നി ബേറ്റ്സ് ആണ് 2.0 വിന്റെ ആക്ഷന്‍ ഒരുക്കുന്നത്.
Leave a Comment