ഓണാവധി: സ്‌പെഷ്യല്‍ ട്രെയ്‌നുകള്‍ അനുവദിച്ചു

കൊച്ചി: ഓണം അവധി പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് മൂന്ന് സ്‌പെഷ്യല്‍ ട്രെയ്നുകള്‍ കൂടി റെയില്‍വേ അനുവദിച്ചു. ബംഗളൂരു (യശ്വന്ത്പുര്‍), സെക്കന്ദരാബാദ്, നന്ദേട് എന്നിവടങ്ങളില്‍ നിന്നാണ് കേരളത്തിലേക്കും തിരികെയും സ്‌പെഷ്യല്‍ ട്രെയ്ന്‍ സര്‍വീസ് നടത്തുക.

ബുധനാഴ്ച (ഓഗസ്റ്റ് 22) രാത്രി ഒന്‍പതിന് പുറപ്പെടുന്ന യശ്വന്ത്പുര- കൊച്ചുവേളി സ്‌പെഷല്‍ (06527). ഹൊസൂര്‍- സേലം- ഈറോഡ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഈ ട്രെയ്ന്‍ പിറ്റേദിവസം (23നു) ഒരു മണിയോടെ കൊച്ചുവേളിയിലെത്തും. കേരളത്തിലെ സ്റ്റോപ്പുകള്‍: കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട്. മടക്ക ട്രെയ്ന്‍ (06528) വ്യാഴാഴ്ച (23നു) വൈകിട്ട് 4.15ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ട് പിറ്റേദിവസം രാവിലെ പത്തിന് യശ്വന്ത്പുരയില്‍ എത്തും.

സെക്കന്ദരാബാദ്- കൊച്ചുവേളി സ്‌പെഷ്യല്‍ (07119) ബുധനാഴ്ച (22നു) വൈകിട്ട് 4.25ന് സെക്കന്ദരാബാദില്‍ നിന്നു പുറപ്പെടു. വിജയവാഡ- പാലക്കാട്- കോട്ടയം വഴിയുള്ള ഈ ട്രെയ്ന്‍ 24നു പുലര്‍ച്ചെ 12.45ഓടെ കൊച്ചുവേളിയിലെത്തും. കൊച്ചുവേളി-സെക്കന്ദരാബാദ് (07120) സ്‌പെഷ്യല്‍ കൊച്ചുവേളിയില്‍ നിന്നു 27നു രാത്രി 8.20നു പുറപ്പെട്ട് 29ന് പുലര്‍ച്ചെ മൂന്നിന് സെക്കന്ദരാബാദില്‍ എത്തും.

നന്ദേട്- എറണണാകുളം സ്‌പെഷ്യല്‍ (07505) ബുധനാഴ്ച (22നു) രാവിലെ 7.10ന് പുറപ്പെട്ടു പിറ്റേദിവസം ഉച്ചയ്ക്കു 1.25ഓടെ എറണാകുളത്ത് എത്തിച്ചേരും. മടക്ക ട്രെയ്ന്‍ (07504) 27നു രാത്രി 11.00ന് എറണാകുളത്തു നിന്നു പുറപ്പെടും. പാലക്കാട്, കോയമ്പത്തൂര്‍, ഗൂട്ടി, കുര്‍ണൂല്‍, കച്ചേഗുഡ (ഹൈദരാബാദ്), നിസാമബാദ് വഴിയാണു സര്‍വീസ് നടത്തുക.

എറണാകുളം- ഭൂവനേശ്വര്‍ സ്‌പെഷ്യല്‍ (08464) വെള്ളിയാഴ്ച (24നു) വൈകിട്ട് 5.30ന് എറണാകുളത്തു നിന്നു പുറപ്പെടും. കോയമ്പത്തൂര്‍, വിജയവാഡ, വിശാഖപട്ടണം വഴിയാണു സര്‍വീസ്.

pathram:
Leave a Comment