തൃപ്പുണ്ണിത്തുറ ദുരിതാശ്വാസക്യംപില്‍ അതിസാരമെന്ന് വ്യാജപ്രചരണം, ഗായിക രഞ്ജിനിയ്ക്കെതിരെ പൊലീസില്‍ പരാതി

തിരുവന്തപുരം: തൃപ്പുണ്ണിത്തുറ ബോയ്സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസക്യാംപില്‍ അതിസാരമുണ്ടെന്ന് പ്രചരിപ്പിച്ച ഗായികയും നടിയുമായ രഞ്ജിനിയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറിയാണ് രഞ്ജിനി ജോസിനെതിരെ പരാതി നല്‍കിയത്. പരാതി പരിശോധിച്ചശേഷം അനന്തര നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം തനിക്ക് കിട്ടിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെയൊരു ഫേസ് ബുക്ക് ലൈവ് ചെയ്തതെന്ന് രഞ്ജിനി അറിയിച്ചു. ഇത്തരത്തില്‍ തെറ്റായ വാര്‍ത്ത നല്‍കേണ്ടി വന്നതില്‍ രഞ്ജിനി ഖേദം പ്രകടിപ്പിച്ചിരുന്നു.തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനത്തിനു ശേഷം രഞ്ജിനി നടത്തിയ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയിലാണ് ഇത്തരത്തില്‍ പരാമര്‍ശമുണ്ടായത്. കുട്ടികള്‍ക്ക് അതിസാരം പിടിച്ചെന്നും അതുകൊണ്ട് പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം ലഭ്യമാക്കണമെന്നുമായിരുന്നു രഞ്ജിനി പറഞ്ഞത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

എം. സ്വരാജ് എം.എല്‍.എയും ക്യാമ്പിലെത്തി രഞ്ജിനിക്കെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. മലീമസമായ മനസുള്ള, ദുരന്തമുഖത്ത് നില്‍ക്കുന്ന മനുഷ്യര്‍ക്കിടയിലേക്ക് വിഷം വമിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്നായിരുന്നു എം സ്വരാജ് എം.എല്‍.എയുടെ വാക്കുകള്‍.

രാത്രിയില്‍ പോലും ഇവിടെ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്. ഭക്ഷണവും മരുന്നും ആവശ്യത്തിന് ലഭിക്കുന്നുമുണ്ടെന്നും സ്വരാജ് വ്യക്തമാക്കിയിരുന്നു.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment