നാലുദിവസമായി കാലടി സര്‍വകലാശാലയില്‍ കുടുങ്ങിക്കിടന്ന 600ഓളംപേരെ രക്ഷപ്പെടുത്തി

കൊച്ചി: കാലടി സര്‍വകലാശാലയില്‍ കുടുങ്ങിക്കിടന്ന 600ഓളംപേരെ രക്ഷപ്പെടുത്തി. ഹെലികോപ്റ്റര്‍ വഴിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. വിദ്യാര്‍ത്ഥികളും സമീപ പ്രദേശവാസികളും ഉള്‍പ്പെടെ നാലുദിവസമായി ഇവര്‍ സര്‍വകലാശാല കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

രക്ഷാപ്രവര്‍ത്തകര്‍ ബോട്ടുകളുമായി പലതവണ എത്തിയിരുന്നുവെങ്കിലും ശക്തമായ നീരൊഴുക്ക് കാരണം രക്ഷാപ്രവര്‍ത്തനം സാധ്യമായിരുന്നില്ല. പിന്നീടാണ് വ്യേമസേനയുടെ നേതൃത്വത്തില്‍ ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗര്‍ഭിണികളായവര്‍ ഉള്‍പ്പെടെയായിരുന്നു കുടുങ്ങിക്കിടന്നിരുന്നത്. ഇവരെയും പ്രായമായവരെയും കുട്ടികളെയുമാണ് ആദ്യം രക്ഷപ്പെടുത്തിയത്.

pathram desk 2:
Leave a Comment