എയര്‍ ലിഫ്റ്റിംഗ് സംബന്ധിച്ച് വ്യാജ സന്ദേശം പ്രചരിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഏയര്‍ ലിഫ്റ്റിംഗ് സംബന്ധിച്ച് വ്യാജ സന്ദേശം പ്രചരിക്കുന്നു. ചെങ്ങന്നൂര്‍ അടക്കമുള്ള മേഖലകളില്‍ കാര്യമായ വ്യോമ മാര്‍ഗ്ഗത്തിലുള്ള രക്ഷപ്പെടുത്തല്‍ നടന്നിട്ടില്ലെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്.

രാത്രിയില്‍ ഏയര്‍ലിഫ്റ്റിനായി ആകാശത്തേക്ക് വെളിച്ചം തെളിയിക്കണം എന്നാണ് വ്യാജ സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ രാത്രിയില്‍ ഏയര്‍ ലിഫ്റ്റിംഗ് തീര്‍ത്തും അസാധ്യമായ അവസ്ഥയില്‍ അത് നിര്‍ത്തിവച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ വൈദ്യുതി ബന്ധവും മറ്റും ഇല്ലാത്ത പ്രളയത്തില്‍ കുടുങ്ങി കിടക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ സന്ദേശം.

പ്രളയത്തില്‍ കുടുങ്ങിപ്പോയവരുടെ കയ്യിലുള്ള വെളിച്ചം തീര്‍ന്ന് പോകുവാനും വീണ്ടും ഇരുട്ടിലാകുവാനും ഇത്തരം സന്ദേശങ്ങള്‍ വഴിയൊരുക്കും. അതിനാല്‍ തന്നെ ഇത്തരം സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നവര്‍ക്ക് കര്‍ശന നടപടി സ്വീകരിക്കും.

pathram desk 1:
Leave a Comment