ഫഹദിന്റെ ‘വരത്തനി’ലെ രണ്ടാമത്തെ ഗാനം (വിഡിയോ കാണാം)

കൊച്ചി:അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന വരത്തനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി.’നീ ‘ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് എത്തിയിരിക്കുന്നത്.നീ പ്രണയമോതും എന്ന് തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്.സുഷിന്‍ ശ്യാം സംവിധാനം ചെയ്തിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നസ്രിയയും ശ്രീനാഥ് ഭാസിയും ചേര്‍ന്നാണ്.

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘വരത്തന്‍’ വലിയ പ്രതീക്ഷയാണ് പ്രേക്ഷകരിലുണര്‍ത്തിയിരിക്കുന്നത്. അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വാഗമണ്‍, ദുബായ് എന്നിവിടങ്ങളായിരുന്നു പ്രധാനലൊക്കേഷന്‍.

pathram desk 2:
Leave a Comment