ഫഹദിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത് വമ്പന്‍ ചിത്രങ്ങള്‍

കൊച്ചി:സിനിമ തിരഞ്ഞെടുക്കുന്നതില്‍ വ്യത്യസ്ത താല്‍പര്യമുള്ള വ്യക്തിയാണ് ഫഹദ്. ഈ വര്‍ഷത്തില്‍ ഫഹദ് നായകനാവുന്ന സിനിമകളെല്ലാം അത്തരത്തില്‍ ഒട്ടനവധി വ്യത്യസ്തകളുള്ള സിനിമകളാണെന്ന സൂചനകളുണ്ട്. അതിന്റെ പ്രതിഫലനമെന്നോണം ഈ വര്‍ഷം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന ‘കാര്‍ബണ്‍’ എന്ന സിനിമ എത്തിയിരുന്നു. ഏറെ അഭിനയപ്രധാന്യമുള്ള വേഷം ഫഹദ് മികച്ചതാക്കി.

പിന്നാലെ ഫഹദിന്റേതായി എത്തുന്നത് വന്‍ചിത്രങ്ങളാണ്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ”വരത്തന്‍” ആണ് ഫഹദിന്റെ ഓണചിത്രം. പിന്നാലെ സത്യന്‍ അന്തിക്കാടിന്റെ ”ഞാന്‍ പ്രകാശന്‍”, അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ”ട്രാന്‍സ്”, വേലൈക്കാരന്‍ എന്ന സിനിമയ്ക്ക് ശേഷം ഫഹദ് തമിഴിലഭിനയിക്കാന്‍ പോവുന്ന ”സൂപ്പര്‍ ഡീലക്സ്”, സംവിധാനം ചെയ്യുന്നത് തങ്കരാജ് കുമാരരാജാണ്.

ഇതിന് പിന്നാലെ മണി രത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും എത്തുന്നു.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment