25കാരനായ കാമുകനൊപ്പം ബാറിലെത്തി ഭര്‍തൃമതിയായ വീട്ടമ്മ അടിച്ച് പൂസായി; പിന്നീട് സംഭവിച്ചത്…

സ്ത്രീകള്‍ മുന്തിയ ബാറുകളില്‍ എത്തി മദ്യപിക്കുന്നത് ഇന്ന് കേരളത്തില്‍ അത്ര വലിയ സംഭവമൊന്നുമല്ല. അത്തരത്തില്‍ ഭര്‍ത്താവ് അറിയാതെ 25കാരനായ കാമുകനുമായി ബാറില്‍ മദ്യപിക്കാനെത്തി അടിച്ചു പൂസായ വീട്ടമ്മയാണ് പുലിവാല് പിടിച്ചത്. കണ്ണൂര്‍ നഗരത്തിലെ ബാറില്‍ കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

എല്ലാവരും നോക്കിനില്‍ക്കെ 25 കാരനും ഭര്‍തൃമതിയായ കാമുകിയും ബാറിനകത്തെ മൂന്നാമത്തെ മേശയ്ക്കരികിലെത്തി കസേര വലിച്ചു മുഖാമുഖം ഇരുന്നു. മദ്യവും ഓര്‍ഡര്‍ ചെയ്തു. രണ്ടെണ്ണം അകത്താക്കിയതോടെ കമിതാക്കളുടെ ശബ്ദം ഉച്ചത്തിലായി. കളി പറഞ്ഞും പൊട്ടിച്ചിരിച്ചും നിമിഷങ്ങള്‍ മണിക്കൂറുകളായി. ഇതിനിടയില്‍ മദ്യം ഒഴിച്ച ഗ്ലാസുകള്‍ കാലിയായിക്കൊണ്ടിരുന്നു. പെട്ടെന്നാണു സ്ഥിതി മാറിയത്. മദ്യം തലയ്ക്കു പിടിച്ചതോടെ ഇവരുടെ സംസാരം ബഹളമായി മാറി. പിന്നീട് പരസ്പരം തെറിവിളിയായി.

ബാറിലെ ജീവനക്കാരുമായും ഇവര്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. പ്രശ്‌നത്തില്‍ ഇടപെട്ട മറ്റുള്ളവരുമായി കൈയാങ്കളി വരെ എത്തുകയും ചെയ്തു. തുടര്‍ന്നു ബാര്‍ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. പിന്നീട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി കമിതാക്കളെ കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച്ച രാത്രിവൈകി സ്റ്റേഷനില്‍ വച്ച് ഇരുവര്‍ക്കും ബോധം തിരിച്ചുകിട്ടി. അബദ്ധം പറ്റിയതാണെന്നും പോകാന്‍ അനുവദിക്കണമെന്നും ഇരുവരും പോലീസിനു മുന്നില്‍ അഭ്യര്‍ഥിച്ചു. ഒടുവില്‍ ബാറില്‍ മദ്യപിച്ചു വഴക്കുണ്ടാക്കിയതിന് ഇരുവരുടെയും പേരില്‍ കേസെടുത്ത ശേഷം പോകാന്‍ അനുവദിക്കുകയായിരുന്നു. സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയ രണ്ടുപേരും ഓട്ടോറിക്ഷയില്‍ സ്ഥലംവിടുകയും ചെയ്തു.

pathram desk 1:
Related Post
Leave a Comment