സുപ്രിംകോടതി കണ്ണുരുട്ടി, സോഷ്യല്‍ മീഡിയാ നിരീക്ഷണ ഹബ്ബ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കാനായി സോഷ്യല്‍ മിഡിയാ ഹബ്ബ് നിര്‍മിക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിഞ്ഞു. ‘നിരീക്ഷക സ്റ്റേറ്റ്’ ആവാനാണോ സര്‍ക്കാര്‍ ശ്രമമെന്ന സുപ്രിംകോടതി പരാമര്‍മാണ് പദ്ധതിയില്‍ നിന്ന് പിന്‍വലിയാന്‍ കാരണം.

പദ്ധതി പിന്‍വലിക്കുന്നതായി അഡ്വക്കറ്റ് ജനറല്‍ സുപ്രിംകോടതിയെ അറിയിക്കുകയായിരുന്നു. ഹബ്ബിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ മഹുവ മോയിത്ര സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ നീക്കം രാജ്യത്തെ നിരീക്ഷണവലയത്തില്‍ നിര്‍ത്തുന്നതിന് തുല്യമാണെന്ന് കഴിഞ്ഞദിവസം സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു.

pathram desk 2:
Leave a Comment