നിഗൂഢത ഒളിപ്പിച്ച് കാര്‍ത്തിക് നരേന്‍, നരകാസുരന്റ ട്രെയിലര്‍ എത്തി

കൊച്ചി:ധ്രുവങ്കള്‍ 16 എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന നരകാസുരന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. ഗൗതം വാസുദേവനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദ്രജിത്ത്, അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവരാണ്ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ചിത്രമാണ് നരകാസുരന്‍. നേരത്തേ ഗൗതം മേനോനെതിരെ ആരോപണങ്ങളുമായി കാര്‍ത്തിക് രംഗത്തെത്തിയത് വിവാദമായിരുന്നു. നിര്‍മ്മാണത്തിനായി പണം നല്‍കുന്നില്ലെന്നായിരുന്നു ആക്ഷേപം. തുടര്‍ന്ന് ഗൗതം മേനോന്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തു.

pathram desk 2:
Leave a Comment