കോട്ടയം: കന്യാസ്ത്രിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം തെളിഞ്ഞാല്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് കാത്തലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് കാര്‍ഡിനല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്.
ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജിബാറ്റിസ്റ്റ ഡിക്കാത്തറോ വിഷയത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കാത്തലിക് ബിഷപ്പ് ഓഫ് ഇന്ത്യ പ്രശ്‌നത്തില്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാന്‍ സ്ഥാനപതി അന്വേഷണം തുടങ്ങിയോ എന്ന് വ്യക്തമല്ല. എന്തു തന്നെയാണെങ്കിലും നീതിയ്ക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തികുമെന്ന് അദ്ദേഹം പറഞ്ഞു.
പള്ളി ന്യായത്തിനൊപ്പമാണ്. തങ്ങള്‍ ഇരയായ കന്യാസ്ത്രിയ്‌ക്കൊപ്പമാണെന്നും അവരോട് സഹതാപമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിന്റെ സ്വഭാവം എന്തായിരിക്കുമെന്ന് വത്തിക്കാന്‍ സ്ഥാനപതിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കും. കന്യാസ്ത്രി നേരിടുന്ന പ്രശ്‌നം കൗണ്‍സിലിനെ അറിയിച്ചിരുന്നില്ലെന്നും മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment