കൊച്ചി:ബിജുമേനോന്റെ ഓണചിത്രം പടയോട്ടം എന്ന സിനിമയുടെ ടീസര്‍ പുറത്ത്. നവാഗതനായ റഫീഖ് ഇബ്രാഹീം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയത്. ചിത്രത്തിലെ ബിജുമേനോന്റെ മാസ് ലുക്ക് ഇതിനകം തന്നെ ശ്രദ്ധേയമായിരുന്നു. ഫാമിലി കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍പെടുന്നത് ആണ് ചിത്രം.
സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി,ദിലീഷ് പോത്തന്‍ എന്നിവരോടൊപ്പം സൈജു കുറപ്പും സുധികോപ്പയും ടീസറിലുണ്ട്. അനുസിതാരയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓണം റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും.
Leave a Comment