ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില വിദ്യാലയങ്ങള്‍ക്ക് നാളെയും അവധി

കോട്ടയം: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിന് ശമനമുണ്ടാകാത്ത സാഹചര്യത്തില്‍ കോട്ടയം ആലപ്പുഴ ജില്ലകളിലെ ചില പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് അതത് ജില്ലാ കളക്ടര്‍മാര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാലയങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാലയങ്ങള്‍ക്കും ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കും.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment