പേടിപ്പിക്കാനൊരുങ്ങി തൃഷ

തൃഷ പ്രധാന വേഷത്തില്‍ എത്തുന്ന ഹൊറര്‍ ചിത്രം മോഹിനിയുടെ ട്രെയ്ലര്‍ പുറത്ത്. ആര്‍. മാതേഷ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രം ഈ മാസം 27 നാണ് തീയെറ്ററില്‍ എത്തുന്നത്. ചിത്രത്തില്‍ മോഹിനി, വൈഷ്ണവി എന്നീ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കുന്നത്.

ലണ്ടന്‍, റഷ്യ, ചെന്നൈ, വാഗമണ്‍, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ വെച്ചാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിനായി തൃഷ ആറ് മാസക്കാലം ആയോധനവിദ്യയില്‍ പരിശീലനം നേടിയിരുന്നു. കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം വരുന്ന തൃഷയുടെ ചിത്രം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

പ്രിന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മണ്‍ കുമാറാണ് ചിത്രത്തിന്റെ നിര്‍മാണം. സുരേഷ്, പൂര്‍ണിമാ ഭാഗ്യരാജ്, മുകേഷ് തിവാരി, ജാക്കി ഭഗ്നാനി, യോഗി ബാബു, ലൊല്ലുസഭാ സാമിനാഥന്‍, ഗണേഷ് വിനായകം, ശ്രീരഞ്ജിനി, രമ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ആര്‍.ബി ഗുരുദേവ് ഛായാഗ്രഹണവും വിവേക്മെര്‍വിന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

pathram desk 2:
Leave a Comment