2024 ലെ ടാറ്റ ഐപിഎല്ലിനായി ജിയോസിനിമയുടെ ഗാലക്സി ഓഫ് സൂപ്പർസ്റ്റാറുകളിൽ പുതിയ താരങ്ങൾ


• ഈ സീസണിൽ ജിയോസിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ഹരിയാൻവി ഭാഷയിൽ വീരേന്ദർ സെവാഗ് ആദ്യമായി കമൻ്റ് ചെയ്യും ~
• ജിയോസിനിമയിൽ ടാറ്റ ഐപിഎൽ 2024 ന് ഗുജറാത്തി വിദഗ്ധനായി അജയ് ജഡേജ അരങ്ങേറ്റം കുറിക്കുന്നു
• ക്രിസ് ഗെയ്ൽ, എബി ഡിവില്ലിയേഴ്സ്, സുരേഷ് റെയ്ന, അനിൽ കുംബ്ലെ, ഇയോൻ മോർഗൻ, റോബിൻ ഉത്തപ്പ, സ്കോട്ട് സ്റ്റൈറിസ്, പാർഥിവ് പട്ടേൽ, ആകാശ് ചോപ്ര, സഹീർ ഖാൻ, ഗ്രെയിം സ്മിത്ത്, ബ്രെറ്റ് ലീ എന്നിവർക്കൊപ്പം ഷെയ്ൻ വാട്സണും മൈക്ക് ഹെസ്സനും ചേരും.

മുംബൈ: ജിയോസിനിമ 2024-ലെ ടാറ്റ ഇന്ത്യൻ പ്രീമിയർ ലീഗിനായുള്ള അവരുടെ വിദഗ്ധ പാനലിൽ സൂപ്പർ താരങ്ങളുടെ ഗാലക്സിയിലേക്ക് പുതിയ താരങ്ങളെ അവതരിപ്പിച്ചു. പുതിയതായി ഉൾപ്പെടുത്തിയ ഹരിയാൻവി ഉൾപ്പെടെ ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, ഭോജ്പുരി, പഞ്ചാബി, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 12 ഭാഷകളിൽ ടാറ്റ ഐപിഎൽ 2024 ജിയോസിനിമ സൗജന്യമായി എത്തിക്കും.

ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളായ വീരേന്ദർ സെവാഗ് ജിയോസിനിമയിൽ പുതുതായി അവതരിപ്പിച്ച ഹരിയാൻവി ഭാഷാ അവതരണത്തിൻ്റെ തലപ്പത്തും, മുൻ ഇന്ത്യൻ ക്യാപ്റ്റനും എംഐ എമിറേറ്റ്സ് ബാറ്റിംഗ് കോച്ചുമായ അജയ് ജഡേജ ഗുജറാത്തി ഭാഷാ വിദഗ്ധനായിയും എത്തും, ഒപ്പം ഹിന്ദി, ഹാംഗ്ഔട്ട് ഫീഡുകളും അവതരിപ്പിക്കും.

മലയാളം പാനലിൽ സച്ചിൻ ബേബി, രോഹൻ പ്രേം, റൈഫി ഗോമസ്, സോണി ചെറുവത്തൂർ, മനു കൃഷ്ണൻ, വി എ ജഗദീഷ്, എം ഡി നിധീഷ്, അജു ജോൺ തോമസ്, രേണു ജോസഫ്, ബിനോയ് എന്നിവരാണു

pathram desk 2:
Leave a Comment