ലൂസിഫറിനെ കുറിച്ച് ഫാസില്‍; പൃഥ്വിരാജ് ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് പറയാനായില്ല…. !

കൊച്ചി:മോഹന്‍ലാലിനോടൊപ്പം 34 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കാന്‍ എത്തി സംവിധായകന്‍ ഫാസില്‍. ക്യാമറക്ക് പിന്നില്‍ ഫാസില്‍ അത്ഭുതങ്ങള്‍ തീര്‍ത്തെങ്കിലും മുമ്പില്‍ അധികം പ്രത്യക്ഷപ്പെടാത്ത ഫാസില്‍ ലൂസിഫറില്‍ അതിന് തയ്യാറായി. നോക്കെത്താ ദുരത്ത് കണ്ണും നട്ട് എന്ന സ്വന്തം സിനിമയില്‍ അഭിനയിച്ച ഫാസില്‍ വീണ്ടും ക്യാമറക്ക് മുമ്പിലെത്തിയതിനെ കുറിച്ച് പ്രതികരിച്ചു.

ക്യാമറയെ അഭിമുഖീകരിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള പ്രയാസം ഉള്ള ആളല്ല ഞാന്‍. ഞാന്‍ അഭിനയിച്ച അവസാന ചിത്രം നോക്കെത്താ ദുരത്ത് കണ്ണും നട്ട് ആയിരുന്നു. അഭിനയിക്കണമെന്ന് ഒരു പദ്ധതിയും എനിക്കുണ്ടായിരുന്നില്ല. പക്ഷെ പൃഥ്വിരാജ് വന്ന് ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് പറയാനില്ലെന്ന് ഫാസില്‍

ലൂസിഫറില്‍ ഒരു പുരോഹിതന്റെ വേഷമാണ് ഫാസില്‍ അഭിനയിക്കുന്നത്. അതിനെ കുറിച്ചും ഫാസില്‍ പറഞ്ഞു.ചെറിയ വേഷമായിരുന്നു ലുസിഫറില്‍. മൂന്ന് ദിവസത്തെ മാത്രം ചിത്രീകരണം. മോഹന്‍ലാലിനോടൊപ്പം എനിക്ക് രണ്ട് സീനുകളാണ് ഉണ്ടായിരുന്നത്. ഞങ്ങള്‍ പെട്ടെന്ന് തന്നെ ക്യാമറക്ക് മുമ്പിലെത്തി കഥാപാത്രങ്ങളായി മാറി. ഫാസില്‍

ഫാസില്‍, മുരളി ഗോപി, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവര്‍ ചിത്രത്തിലുണ്ട്. ചിത്രത്തിലെ ഇവരുടെ പങ്കാളിത്തത്തെ മോഹന്‍ലാല്‍ അപൂര്‍വ്വ സംഗമം എന്നാണ് വിശേഷിപ്പിച്ചത്.

പുതിയ സിനിമയായ ‘ലൂസിഫറി’ല്‍ പൃഥ്വിരാജ് സുകുരമാരന്റെ ക്യാമറയ്ക്കും നിര്‍ദ്ദേശങ്ങള്‍ക്കും മുന്നില്‍ അനുസരണയോടെ നിന്നപ്പോള്‍ എന്റെ മനസില്‍തോന്നിയ കാര്യങ്ങളാണിവ. കാലം എത്ര വേഗത്തിലാണ് പാഞ്ഞു പോകുന്നത്! ഈ യുവാവിന്റെ അച്ഛന്റെ കൂടെ ഞാന്‍ അഭിനയിച്ചിട്ടുണ്ടല്ലോ. എന്റെ ആദ്യത്തെ ഷോട്ടില്‍ എന്റെ മുന്നില്‍ നില്‍ക്കുന്നത് ഞാന്‍ പാച്ചിക്കാ എന്ന് വിളിക്കുന്ന പ്രിയപ്പെട്ട സംവിധായകന്‍ ഫാസിലാണ്. മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നെ സിനിമയിലേക്ക് കൈ പിടിച്ച് നടത്തിയ ആള്‍. 34 വര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്കൊപ്പം ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന സിനിമയില്‍ പാച്ചിക്ക അഭിനയിച്ചിരുന്നു. അതിന് ശേഷം ഇപ്പോള്‍ ഒരു കഥാപാത്രമായി മുഖാമുഖം! ഈ സിനിമ എഴുതിയത് എന്റെ പ്രിയപ്പെട്ട ഭരത് ഗോപിച്ചേട്ടന്റെ മകന്‍ മുരളി ഗോപി. മറ്റൊരു നടന്‍ പൃഥ്വിയുടെ സഹോദരന്‍ ഇന്ദ്രജിത്ത്. അപൂര്‍വ്വമായ ഒരു സംഗമം. ഇത് പൂര്‍വ്വ കല്പിതമാണ് എന്ന് വിശ്വസിച്ച് വിസ്മയിക്കാനാണ് എനിക്കിഷ്ം…

മോഹന്‍ലാല്‍

pathram desk 2:
Leave a Comment