സിനിമയില്‍ അധികം മുന്നോട്ടുപോകാന്‍ തനിക്കായിട്ടില്ല, മുന്നോട്ടു പോകുമ്പോള്‍ പലരും വലിച്ചിടാന്‍ നോക്കും: ബാബു ആന്റണി

കൊച്ചി:കരിയറില്‍ കത്തി നില്‍ക്കുന്ന സമയത്താണ് ബാബു ആന്റണി സിനിമ മേഖലയില്‍നിന്ന് മാറിനില്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ് ആഘോഷമാക്കുകയാണ് മലയാളത്തിന്റെ പവര്‍ സ്റ്റാര്‍. മറ്റ് ഭാഷകളില്‍ ഉള്‍പ്പെടെ കൈ നിറയെ ചിത്രങ്ങളാണ് ഇപ്പോള്‍ ബാബു ആന്റണിക്ക്. എന്നാല്‍ സിനിമയില്‍ അധികം മുന്നോട്ടുപോകാന്‍ തനിക്കായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

മുന്നോട്ടു പോകുമ്പോള്‍ പലരും പിടിച്ചു വലിച്ചിടാന്‍ നോക്കുമെന്നും എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടുപോവുകയാണ് വേണ്ടതെന്ന് മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. വീണുപോയാല്‍ തന്നെ അതിനെ അതിജീവിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നായകനായി ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ ചെയ്ത സമയത്താണ് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണിത്. അല്ലാതെ സിനിമയില്‍ പരാജയങ്ങള്‍ കൊണ്ടല്ല താന്‍ മാറിനിന്നതെന്നും ബാബു ആന്റണി വ്യക്തമാക്കി. സിനിമയില്‍ നിന്ന് വിട്ടു നിന്ന് കാലം മുഴുവന്‍ വീണ്ടുമൊരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലായിരുന്നെന്നും എന്നാല്‍ ആരെയും അവസരങ്ങള്‍ ചോദിച്ച് സമീപിച്ചില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയില്‍ പ്രധാനവേഷത്തില്‍ ബാബു ആന്റണി എത്തുന്നുണ്ട. സിനിമയില്‍ നിന്ന് മാറി നിന്നപ്പോഴും തന്നെ സ്നേഹിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കാനും അദ്ദേഹം മറന്നില്ല.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment