പ്രേമത്തിന് ശേഷം കോളിവുഡ് കീഴടക്കാനൊരുങ്ങി നിവിന്‍ പോളി, ‘കായംകുളം കൊച്ചുണ്ണി’ തമിഴിലും എത്തുന്നു

കൊച്ചി: നിവിന്‍ പോളി നായകനാകുന്ന തമിഴിലേക്ക് മൊഴി മാറ്റിയെത്തുന്നു. മദന്‍ കാര്‍ക്കിയാണ് ചിത്രത്തിന് തമിഴ് ഡയലോഗുകള്‍ എവുതിക എന്നാണ് വിവരം. ബാഹുബലി തമിഴിന് സംഭാഷണം ഒരുക്കിയത് മദന്‍ കാര്‍ക്കി വൈരമുത്തുവായിരുന്നു. മാലൈക്കള്ളന്‍ എന്ന പേരിലാകും ചിത്രം തമിഴില്‍ എത്തുക. റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എന്നാല്‍ 1954ല്‍ എംജിആര്‍ നായകനായി പുറത്തിറങ്ങിയ ചിത്രത്തിനും ഇതേ പേരായിരുന്നു. അതിനാല്‍ ഈ പേരില്‍ തന്നെ ചിത്രം പുറത്തിറക്കാനാകുമോ എന്ന സംഘയം അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്. പക്ഷിരാജ സ്റ്റുഡിയോയ്ക്കാണ് ചിത്രത്തിന്റെ പേരിന്റെ പകര്‍പ്പാവകാശം. എന്നാല്‍ നിലവില്‍ സജീവമല്ലാത്ത പക്ഷിരാജ സ്റ്റുഡിയോയില്‍ നിന്ന് അനുമതി ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ.

മദന്‍ കാര്‍ക്കി തന്നെയാണ് ചിത്രത്തിന്റെ തമിഴ് പതിപ്പിന് ഗാനങ്ങള്‍ ഒരുക്കുന്നത്. പ്രിയ ആനന്ദ്, പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലുള്ളത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഇത്തിക്കരപ്പക്കിയായി അതിഥി വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.

pathram desk 2:
Leave a Comment