നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷതന്നെ, കീഴ്കോടതി വിധി തിരുത്താതെ സുപ്രിം കോടതി

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍ നല്‍കിയ പുനപരിശോധനാ സുപ്രിംകോടതി തള്ളി.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, അശോക് ഭൂഷണ്‍, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജികള്‍ തള്ളിയത്. കീഴ്കോടതി വിധിയില്‍ യാതൊരു പിഴവുമില്ലെന്നും നാലു പ്രതികളുടേയും വധശിക്ഷ ശരിവച്ച് കോടതി ഉത്തരവിട്ടു.

കേസില്‍ പ്രതികളായ മുകേഷ്, പവന്‍, വിനയ്ശര്‍മ എന്നിവരാണ് ഹരജി നല്‍കിയത്. കേസില്‍ കൂട്ടുപ്രതിയായ അക്ഷയ്ക്കും വധശിക്ഷ വിധിച്ചിരുന്നെങ്കിലും അദ്ദേഹം പുനപരിശോധനാ ഹരജി നല്‍കിയിരുന്നില്ല. അക്ഷയ്ക്ക് പുനപരിശോധനാ ഹരഡി നല്‍കാനായി കോടതി സമയം അനുവദിച്ചിരുന്നു.

ഡല്‍ഹിയില്‍ 2012 ഡിസംബര്‍ 16 നാണ് കേസിനാസ്പദമായ സംഭവം. അര്‍ധരാത്രി സുഹൃത്തിന്റെ കൂടെ വരുന്നതിനിടെ 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം പുറത്തേക്കെറിയുകയായിരുന്നു. രണ്ടാഴ്ച്ചയ്ക്ക് ശേഷം യുവതി മരിച്ചു.

pathram desk 2:
Leave a Comment