പ്രമുഖ നടന്റെ ഭാര്യയ്ക്കും മകനുമെതിരേ ലൈംഗിക പീഡനക്കേസ്

പ്രമുഖ നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ ഭാര്യയ്ക്കും മകനുമെതിരേ ലൈംഗിക പീഡന കേസ് ഫയല്‍ ചെയ്തു. യോഗീത ബാലിക്കും മകനും നടനുമായ മഹാക്ഷയ്ക്കും എതിരെയാണ് കേസ് നടക്കുന്നത്. നടിയും മഹാക്ഷയുടെ കാമുകിയുമായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദില്ലിയിലെ രോഹിണി കോടതി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്. വഞ്ചന, പീഡനം, സമ്മതത്തോടെയല്ലാത്ത ഗര്‍ഭഛിദ്രം നടത്തി എന്നിവയാണ് പരാതിയിലെ ആരോപണങ്ങള്‍.
മഹാക്ഷയും യുവതിയും തമ്മില്‍ 2015 മുതല്‍ പ്രണയത്തിലായിരുന്നു. വിവാഹം വാഗ്ദാനം നല്‍കിയാണ് തന്നെ ശാരീരികമായി പീഢിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

‘ജിമ്മി’യെന്ന ചിത്രത്തിലൂടെയാണ് മഹാക്ഷയ് ചക്രവര്‍ത്തി 2008ല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. വിക്രം ഭട്ടിന്റെ ‘ഹോണ്ടഡ്’ ആണ് മഹാക്ഷയുടെ റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം. അച്ഛന്‍ മിഥുന്‍ ചക്രബര്‍ത്തിയോടൊപ്പം ‘ലൂട്ട് ആന്‍ഡ് എനിമി’ എന്ന ചിത്രത്തിലും മഹാക്ഷയ് അഭിനയിച്ചിട്ടുണ്ട്. കുറച്ച് നാള്‍ മുമ്പ് പോണ്‍ താരത്തിനൊപ്പമുള്ള മഹാക്ഷയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

pathram:
Related Post
Leave a Comment