ഞങ്ങള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് പ്രേക്ഷകര്‍ക്ക് മനസിലായി; മോഹന്‍ലാലില്‍ അഭിനയിച്ചപ്പോള്‍ മമ്മൂട്ടി ആരാധകരുടെ ഭാഗത്ത് നിന്ന് മോശം അഭിപ്രായം ഒന്നുമുണ്ടായില്ലെന്ന് മഞ്ജു

മോഹന്‍ലാലിന്റെ കടുത്ത ആരാധികയായി മഞ്ജു വാര്യര്‍ അഭിനയിച്ച ചിത്രമാണ് ‘മോഹന്‍ലാല്‍’. മോഹന്‍ലാലിനെ മഹത്വവല്‍ക്കരിക്കുന്ന സിനിമ ചെയ്യുമ്പോള്‍ മമ്മൂട്ടി ആരാധകരുടെ ഭാഗത്ത് നിന്ന് മോശം കമന്റുകള്‍ ലഭിക്കുമോ എന്ന് പേടിച്ചിരുന്നോ എന്ന ചോദ്യത്തിന് മഞ്ജു നല്‍കിയ മറുപടി ഇങ്ങനെയായിരിന്നു.

‘ഇല്ല, എന്നെ സംബന്ധിച്ച് അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. ഈ സിനിമയ്ക്ക് വ്യത്യസ്തമായിരുന്നു. മോഹന്‍ലാല്‍ മുഴുവന്‍ കണ്ടവര്‍ക്ക് അങ്ങനെ ചിന്തിക്കാനാവില്ല. ഒരുപാട് ആളുകള്‍ നല്ല അഭിപ്രായം പറഞ്ഞു.

മമ്മൂക്കയെ ഇഷ്ടമുള്ളവരില്‍ ആര്‍ക്കാണ് ലാലേട്ടനെ ഇഷ്ടമാകാത്തത്. ലാലേട്ടനെ ഇഷ്ടമുള്ളവര്‍ക്ക് ഒരിക്കലും മമ്മൂക്കയെ ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയില്ല. രണ്ടുപേരും പ്രതിഭകളാണ്. അവരില്‍ ആരാണ് കേമന്‍ എന്ന് നമുക്ക് പറയാനാകില്ല. രണ്ടുപേര്‍ക്കും പകരം വയ്ക്കാന്‍ ആരുമില്ല. ഞങ്ങള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ഇവിടത്തെ പ്രേക്ഷകര്‍ക്ക് മനസ്സിലായി എന്നാണ് വിശ്വസിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം കുടുംബ കഥയാണ്. നല്ല സക്രിപ്റ്റ് തന്നെയായിരുന്നു അടിത്തറ. സ്ത്രീപക്ഷ സിനിമയൊന്നുമല്ല മോഹന്‍ലാല്‍.’

ലാലേട്ടന്‍ സിനിമ കണ്ടു നല്ല അഭിപ്രായമാണ് പറഞ്ഞത്. അതിനേക്കാള്‍ വലിയ അംഗീകാരം ഇല്ല. മോഹന്‍ലാല്‍ സിനിമ ചെയ്യുന്ന സമയത്ത് തന്നെയായിരുന്നു ലാലേട്ടനൊപ്പം ഒടിയനും ചെയ്തത്. സെറ്റില്‍ നിന്ന് സെറ്റിലേക്കുള്ള യാത്ര രസകരമായിരുന്നു. മഞ്ജു കൂട്ടിച്ചേര്‍ത്തു.

pathram desk 1:
Leave a Comment