റോഡില്‍ മാലിന്യം തള്ളിയ കാര്‍ യാത്രികനെ ചോദ്യം ചെയ്ത് അനുഷ്‌ക; വീഡിയോ വൈറല്‍

റോഡില്‍ മാലിന്യം തള്ളിയ കാര്‍ യാത്രികരെ ചോദ്യം ചെയ്ത് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ. ചോദ്യം ചെയ്യുക മാത്രമല്ല തിരുത്തല്‍ നല്‍കുകയും ചെയ്തു താരം. ഇതിന്റെ വീഡിയോ ഭര്‍ത്താവും ഇന്ത്യന്‍ താരവുമായ വിരാട് കോഹ്ലിയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. താര ദമ്പതികളുടെ പ്രവര്‍ത്തിയെ നിറഞ്ഞ കൈയ്യടിയോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

സമീപത്തു കൂടി പോകുന്ന കാര്‍ തടഞ്ഞ് മാലിന്യം തള്ളിയ പ്രവര്‍ത്തിയെ അനുഷ്‌ക ചോദ്യം ചെയ്യുന്നതാണു ദൃശ്യങ്ങളില്‍. എന്തു കൊണ്ടാണ് നിങ്ങളിങ്ങനെ മാലിന്യം വലിച്ചെറിയുന്നത്? പ്ലാസ്റ്റിക് ഇങ്ങനെ വലിച്ചെറിയാന്‍ പാടില്ല. മാലിന്യം കളയാന്‍ അതിനായി സജ്ജമാക്കി വച്ചിരിക്കുന്ന വെയ്സ്റ്റ് ബോക്സില്‍ നിക്ഷേപിക്കക്കണമെന്നും വിഡിയോയില്‍ അനുഷ്‌ക പറയുന്നു.

മാലിന്യം വലിച്ചെറിയുന്നതു കണ്ടാല്‍ ചോദ്യം ചെയ്യണമെന്നും അവര്‍ക്ക് മാലിന്യ നിര്‍മാര്‍ജനത്തിന്റെ പ്രധാന്യത്തെപ്പറ്റി അവബോധം നല്‍കണമെന്നും 17 സെക്കന്‍ഡ് വീഡിയോ പങ്കുവെച്ച് കോഹ്ലി ട്വിറ്ററില്‍ കുറിച്ചു. ലക്ഷ്വറി കാറില്‍ യാത്ര ചെയ്ത് ഇത്തരം തല തിരിഞ്ഞ പ്രവര്‍ത്തനങ്ങളാണു ചെയ്യുന്നതെന്നും ഇവരാണോ രാജ്യത്തെ ശുചീകരിക്കുന്നതെന്നും കോഹ്ലി ട്വീറ്റില്‍ ചോദിക്കുന്നു.

pathram desk 2:
Leave a Comment