പ്രണയകഥയുമായി അനൂപ് മേനോന്‍, ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ ട്രെയിലര്‍ പുറത്തിറക്കി മോഹന്‍ലാല്‍

അനൂപ് മേനോന്‍ തിരക്കഥ എഴുതി സൂരജ് തോമസ് സംവിധാനം ചെയ്യുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ മോഹന്‍ലാലാണ് ഫെയ്സ്ബുക്കിലൂടെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടത്. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലറിന് ഇതിനകം മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

അനൂപ് മേനോന്‍, മിയ, പുതുമുഖം ഹന്ന എന്നിവര്‍ പ്രധാന അഭിനേതാക്കളാകുമ്പോള്‍ സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. താരങ്ങളുടെ വിവിധ ഭാവങ്ങളും മികവുറ്റ ഡയലോഗുകളും പ്രകണയ നിമിഷങ്ങളും ചേര്‍ത്ത് ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്നതാണ് ട്രെയിലര്‍.

നാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് അനൂപ് മേനോന്‍ ഒരു സിനിമയ്ക്കായി തിരക്കഥ രചിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 999 എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

pathram desk 2:
Related Post
Leave a Comment