പ്രകാശ് രാജ് വീണ്ടും മലയാളത്തില്‍, ഇത്തവണ പൃഥ്വിരാജിന്റെ വില്ലന്‍ റോളില്‍

കൊച്ചി:ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രം ‘9’ല്‍ പ്രധാനവേഷത്തില്‍ പ്രകാശ് രാജും.പോസ്റ്റര്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.ഇനിയത്ത് ഖാന്‍ എന്ന ഡോക്ടറായിട്ടാണ് പ്രകാശ് നയനില്‍ വേഷമിടുന്നത്.ചിത്രത്തില്‍ അദ്ദേഹം പ്രതിനായകനാവുമെന്നും സൂചനയുണ്ട്. അന്‍വര്‍, മൊഴി, പാരിജാതം എന്നീ ഹിറ്റ് ചിത്രങ്ങളില്‍ പ്രകാശ് രാജും പൃഥ്വിരാജും ഒന്നിച്ചിരുന്നു.

ചിത്രത്തിലെ നായികയായിയെത്തുന്നത് വാമിക ഗബിയാണ്. മറ്റൊരു പ്രധാന വേഷത്തില്‍ മമ്ത മോഹന്‍ദാസും എത്തുന്നു.പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണിപിക്ചേഴ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ സിനിമയാണ് ‘9’. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 100ഡേയ്സ് ഓഫ് ലവിന് ശേഷം ജെനൂസ് മുഹമ്മദ് ഒരുക്കുന്ന ചിത്രമാണ് നയന്‍.

pathram desk 2:
Leave a Comment