ജിഷ്ണു പ്രണോയ്ക്കായി എസ്.എഫ്.ഐ നിര്‍മ്മിച്ച സ്മാരകം പൊളിച്ചു നീക്കി; കനത്ത പൊലീസ് കാവലില്‍

തിരുവില്വാമല: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ്ക്കാന്‍ എസ്.എഫ്.ഐ നിര്‍മ്മിച്ച സ്്മാരകം പിഡബ്ല്യുഡി പൊളിച്ചു നീക്കി. പാമ്പാടി സെന്ററില്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് എസ്എഫ്‌ഐ ജിഷ്ണു പ്രണോയ്ക്കു വേണ്ടി സ്മാരകം നിര്‍മിച്ചത്. ഇതു നീക്കാന്‍ നേരത്തേ കലക്ടര്‍ ഉത്തരവിട്ടിരുന്നെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നടപടി വൈകുകയായിരുന്നു.

ഇന്നു രാവിലെ പൊലീസ് സാന്നിധ്യത്തില്‍ ജെസിബി ഉപയോഗിച്ചു സ്മാരകം പൊളിച്ചു മാറ്റുകയായിരുന്നു. സ്മാരകത്തിന്റെ അവശിഷ്ടങ്ങളും നീക്കി. പിഡബ്ല്യുഡി അടക്കം ഒട്ടേറെ പേര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു ഇതു പൊളിക്കാന്‍ ഉത്തരവിട്ടത്. ജൂണ്‍ എട്ടിനകം സ്മാരകം പൊളിക്കണമെന്നായിരുന്നു നിര്‍ദേശം. കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ പാമ്പാടിയില്‍ കനത്ത പൊലീസ് കാവലിലായിരുന്നു സ്മാരകം പൊളിച്ചുമാറ്റിയത്.

pathram desk 1:
Leave a Comment