രണ്ടാം വരവിനൊരുങ്ങി ആറുസ്വാമി, സ്വാമി സ്‌ക്വയറിന്റെ ട്രെലര്‍ നാളെ എത്തും

കൊച്ചി:വിക്രം ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സ്വാമി സ്‌ക്വയറിന്റെ ട്രെലര്‍ നാളെ റിലീസ് ചെയ്യും. താരം തന്റെ ട്വീറ്റര്‍ അക്കൗണ്ടിലൂടെയാണ് ട്രൈലര്‍ റിലീസിനെക്കുറിച്ച് അറിയിച്ചത്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടതോടെ തന്നെ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നിരുന്നു.

2003ല്‍ പുറത്തിറങ്ങിയ വിക്രം-തൃഷ ഹിറ്റ് ചിത്രം സ്വാമിയുടെ രണ്ടാം ഭാഗമാണ് സ്വാമി സ്‌ക്വയര്‍. രണ്ടാം ഭാഗത്തില്‍ വിക്രം ഡബിള്‍ റോളിലാണെത്തുന്നത്. ഇരുവരും പൊലീസ് ഓഫിസറുടെ വേഷമാണ് കൈകാര്യം ചെയ്യുന്നത്.

ഈ വര്‍ഷം തമിഴ് പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്വാമി സ്‌ക്വയര്‍. കേരളത്തിലെ വിക്രം ആരാധകരും ഏറെക്കാലത്തിന് ശേഷം ഒരു ഹിറ്റ് പ്രതീക്ഷിക്കുന്നു. ദല്‍ഹി, നോയിഡ, ആഗ്ര, ജയ്പൂര്‍, നൈനിറ്റാല്‍, കാഠ്മണ്ഡു തുടങ്ങിയിടങ്ങളാണ് പ്രധാന ലൊക്കേഷന്‍.

നിര്‍മാതാക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് ആദ്യ ഭാഗത്തിലെ നായികയായ തൃഷ പിന്മാറിയതോടെ കീര്‍ത്തി സുരേഷാണ് സ്‌ക്വയറില്‍ നായിക. പ്രഭു, ഗണേഷ് സൂരി, ദേവി ശ്രീ പ്രസാദ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു

pathram desk 2:
Leave a Comment