ഐപിഎല്‍ വാതുവയ്പില്‍ സല്‍മാന്റെ സഹോദരന് പങ്ക്, ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

മുംബൈ: ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനു നോട്ടീസ്. അടുത്തിടെ അവസാനിച്ച ഐപിഎല്‍ സീസണിനിടെ വാതുവയ്പ് നടത്തി പിടിയിലായ സംഘവുമായി അര്‍ബാസിനു ബന്ധമുണ്ടെന്നു സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് താനെ പോലീസ് നോട്ടീസ് നല്‍കിയത്. ശനിയാഴ്ചയ്ക്കു മുന്പ് ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണു സൂചന.

വാതുവയ്പ് നടത്തി പിടിയിലായ സോനു ജലാന്റെ ഡയറിയില്‍ അര്‍ബാസിന്റെ പേരും രേഖപ്പെടുത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഏതാനും കോടി രൂപ ഹര്‍ബാസ് ജലാനു കൈമാറിയെന്നും ഇയാളുടെ ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് അര്‍ബാസിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. വെബ്‌സൈറ്റിലൂടെയായിരുന്നു ജലാന്റെയും സംഘത്തിന്റെയും വാതുവയ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.

കഴിഞ്ഞ മാസമാണ് ജലാനും മൂന്നു പേരും പിടിയിലാകുന്നത്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ജലാനു ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന സൂചന.

pathram desk 2:
Leave a Comment