പാചക വാതകത്തിലും പകല്‍ക്കൊള്ള; സംസ്ഥാനത്ത് ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ കൂട്ടി!!!

തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക വില കുത്തനെ വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ കൂട്ടി 688 രൂപ 50 പൈസയാക്കി. പാചകവാതക സബ്സിഡിയുള്ളവര്‍ക്ക് 190 രൂപ 66 പൈ അക്കൗണ്ടില്‍ എത്തും. വാണിജ്യ സിലിണ്ടറിന്റെ വില 78 രൂപ 50 പൈസ കൂട്ടി 1229.50 രൂപയാക്കി.

ആഗോള വിപണിയിലെ ഇന്ധനവിലയുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും പാചകവാതക കമ്പനികള്‍ പാചകവാതകത്തിന്റെ വിലയില്‍ മാറ്റം വരുത്താറുണ്ട്. സാധാരണ മാസത്തിന്റെ അവസാന ദിവസം അര്‍ധരാത്രിയോടെയാണ് ഇത് തീരുമാനിക്കുന്നത്. ഇത് അനുസരിച്ചാണ് ഇന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

ആഗോള വിപണിയില്‍ ഇന്ധന വില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് പാചകവതകത്തിന്റെ വില ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍, സബ്സിഡിയുള്ള ഉപഭോക്താക്കള്‍ക്ക് 190.66 രൂപ തിരികെ അക്കൗണ്ടില്‍ എത്തും.

pathram desk 1:
Related Post
Leave a Comment