ഇന്ധനവില വര്‍ധനയില്‍ ഉടന്‍ നടപടി; സംസ്ഥാനം അധിക നികുതി വേണ്ടെന്ന് വെക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ നടപടി ആരംഭിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്. അധികനികുതി സംസ്ഥാനം വേണ്ടെന്നുവെയ്ക്കുന്ന തീരുമാനം ഉടന്‍ ഉണ്ടാകും. എന്നുമുതല്‍ വേണമെന്ന് മന്ത്രിസഭ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഇന്ധന വില റെക്കോര്‍ഡ് ഉയരത്തിലെത്തിയ സാഹചര്യത്തിലാണു മന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനാലാം ദിവസവും ഇന്ധനവില വര്‍ധിച്ചു.

പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ ലിറ്ററിന് 17 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 82.30രൂപയും ഡീസലിന് 74.93 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 81.1രൂപയും ഡീസലിന് 73.72 രൂപയുമാണ് വില.

pathram desk 1:
Leave a Comment