‘ഇവളെ ഇത്രയ്ക്ക് പൊക്കിപ്പിടിച്ച് നടക്കാന്‍ ഇവളാരാ…’ ഡ്രസ് ഉയര്‍ത്തിപ്പിടിക്കാന്‍ അസിസ്റ്റന്റിനെ ഉപയോഗിച്ച പ്രിയ വാര്യറെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

കൊച്ചി: ഒറ്റ കണ്ണിറുക്കലിലൂടെ ലോക പ്രശസ്തയായ പ്രിയ വാര്യറെ കൊന്നുകൊലവിളിച്ച് സോഷ്യല്‍ മീഡിയ. ഒരു പ്രമുഖ ചാനലിലെ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രിയ എത്തിയത് ഡ്രസ് ഉയര്‍ത്തി പിടിക്കാന്‍ സഹായികളുമായാണ്. എന്നാല്‍ ആദ്യം ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ഡ്രസ് ഉയര്‍ത്തി പിടിക്കാന്‍ അസിസ്റ്റന്റ്മാരെ കണ്ടതാണ് ഇപ്പോള്‍ വിമര്‍ശകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതോടെ പ്രിയ വാര്യര്‍ക്കു പൊങ്കാലയുമായി പലരും എത്തി. അതിരൂക്ഷമായ രീതിയില്‍ ഇതിനെ വിമര്‍ശിച്ച് പലരും രംഗത്ത് എത്തി. ഒന്നു ഹിറ്റായതിന്റെ പേരില്‍ ഇത്ര അഹങ്കരിക്കണോ എന്നു ചിലര്‍ ചോദിക്കുന്നു.

ഇങ്ങനെയായിരുന്നു ഒരു കമന്റ്. ‘എന്റെ പൊന്നേ എന്തൊക്കെ കാണണം എന്തൊക്കെ സഹിക്കണം. ഒറ്റ സീനില്‍ തല കാണിച്ചു അത് ഹിറ്റായി അതിനു ഇത്രമാത്രം അഹങ്കരിക്കുന്നത് അപ്പോള്‍ ഓസ്‌കാര്‍ അവാര്‍ഡുകള്‍ പലതവണ വാങ്ങിക്കൂട്ടിയ നടന്മാരും നടിമാരും വരെ ഇങ്ങനെ അഹങ്കരിച്ചിട്ടില്ല.’ഇങ്ങനെ പോകുന്നു കമന്റുകള്‍.

60 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രിയ വാര്യറെ പിന്തുടരുന്നത്. തൊട്ടു പിന്നിലുള്ള ദുല്‍ഖര്‍ സല്‍മാന്റ ഫോളോവേഴ്സ് 22 ലക്ഷമാണ്. തൃശൂരുകാരിയായ പ്രിയ വാര്യര്‍ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. മഹാ നടികള്‍ക്കില്ലാത്ത അത്ര പവറാണോ ഒരു ചിത്രം പോലും പുറത്ത് വരുന്നതിന് മുന്‍പ് നടിക്കെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

pathram desk 1:
Related Post
Leave a Comment