‘ആളുകള്‍ തെറ്റ് ധരിച്ചതാണ്, മാപ്പാക്കണം’ : പുതിയ വീഡിയോയുമായി മോഹനന്‍ വൈദ്യര്‍

കോഴിക്കോട്: നിപ്പാ വൈറസ് ബാധയെക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ പ്രചരണം നടത്തിയതിന് കേസ് എടുത്തതിന് തൊട്ട് പിന്നാലെ മാപ്പിരന്നും മുഖ്യമന്ത്രിയെ പുകഴ്ത്തിയും പുതിയ വിഡിയോയുമായി മോഹനന്‍ വൈദ്യര്‍.താന്‍ പറഞ്ഞ കാര്യങ്ങള്‍ ആളുകള്‍ തെറ്റിദ്ധരിക്കുകയായിരുന്നെന്നും താന്‍ ഉദ്ദേശിച്ചത് ഇതല്ലെന്നുമാണ് മോഹനന്‍ പറയുന്നത്. താന്‍ മന്ത്രിസഭയ്‌ക്കോ രാഷ്ട്രീയത്തിനോ മതത്തിനും ഒന്നും എതിരല്ലെന്നും നാട്ടുകാരോടും ആരോഗ്യ വകുപ്പിനോടും പിണറായി സര്‍ക്കാരിനോടും ആയി പുറത്ത് വിട്ട വിഡിയോയില്‍ പറയുന്നുണ്ട്. വൈദ്യരുടെ മാപ്പ് പറച്ചില്‍ വൈറലായതോടെ വീഡിയോ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.

പിണറായി സര്‍ക്കാരിനെ പുകഴ്ത്തിയാണ് മോഹനന്‍ വൈദ്യര്‍ വീഡിയോ ആരംഭിക്കുന്നത് . പിണറായി സര്‍ക്കാര്‍ പാരമ്പര്യ വൈദ്യത്തെ അത്രയധികം സപ്പോര്‍ട്ട് ചെയ്യുന്ന സര്‍ക്കാര്‍ ആണെന്നും പാരമ്പര്യ വൈദ്യന്‍മാരെ പ്രോത്സാഹിപ്പിക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയം എന്ന് ശൈലജ ടീച്ചര്‍ പ്രസ്താവന ഇറക്കിയെന്നും മോഹനന്‍ പറയുന്നുണ്ട്.

അലോപ്പതിയില്‍ ഈ രോഗത്തിന് മരുന്നില്ലെന്ന് അവര്‍ തന്നെ കൃത്യമായി പറയുന്നുണ്ട്. മറ്റ് വൈദ്യശാസ്ത്രങ്ങളില്‍ മരുന്നുണ്ട് എന്ന് പറയുന്നു. അതുകൊണ്ടാണ്, എല്ലാവരേയും ചേര്‍ത്ത് യോഗം വിളിക്കാന്‍ താന്‍ പറഞ്ഞത്. അല്ലാതെ, ആരേയും അവഹേളിക്കാനോ ആക്ഷേപിക്കാനോ അല്ലെന്നും നമ്മുടെ ലക്ഷ്യം പൊതുജനങ്ങളുടെ ആരോഗ്യം ആണ്. അതിനെ എങ്ങനെയെങ്കിലും സംരക്ഷിക്കുകയാണ് വേണ്ടത്. അവരുടെ ഭയം ഉന്‍മൂലനം ചെയ്യണം എന്നേ താന്‍ പറഞ്ഞുള്ളൂ. നല്ലത് ചെയ്യുന്നതിന്റെ കൂടെ എപ്പോഴും ഉണ്ടാവുമെന്നും മോഹനന്‍ പറയുന്നു.

pathram desk 2:
Leave a Comment