വാമിഖ ഗബ്ബി വീണ്ടും മലയാളത്തില്‍, എത്തുന്നത് പൃഥ്വിരാജിന്റെ നായികയായി

കൊച്ചി:’ഗോദ’യില്‍ ടോവിനോയുടെ നായികയായെത്തിയ ഗുസ്തിക്കാരി ഇനി പൃഥ്വിരാജിന്റെ നായിക. സോണി പിക്ചേഴ്സുമായി ചേര്‍ന്ന് പൃഥ്വിരാജ് നിര്‍മിക്കുന്ന നയനിലാണ് പഞ്ചാബി താരം വാമിഖ ഗബ്ബി നായികയാകുന്നത്. കഴിഞ്ഞ ദിവസം പൃഥ്വി തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ഇക്കാര്യം സ്ഥിരീകരിച്ചു. ഇവ എന്ന കഥാപാത്രമായാണ് വാമിഖ ചിത്രത്തിലെത്തുക. സോണി പിക്ചേഴ്സിന്റെ ആദ്യ മലയാള സംരംഭം കൂടിയാണ് നയന്‍.

ജെനൂസ് മുഹമ്മദാണ് പൃഥ്വിരാജ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഹിമാലയത്തിന്റെ മഞ്ഞുമലനിരകളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ആഴ്ചകളില്‍ പുറത്തു വിട്ടിരുന്നു. പൃഥ്വി മഞ്ഞുമലനിരകളുടെ പശ്ചാത്തലത്തില്‍ തീപ്പന്തമേന്തി നില്‍ക്കുന്ന ചിത്രമാണ് മോഷന്‍ പോസ്റ്ററിലുള്‍പ്പെടുത്തിയിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment