അഡാറ് ലവ്വിലൂടെ പേളി മാണിയും ഒരു പുതിയ ചുവടുവെപ്പ് നടത്തി

കൊച്ചി:ഒമര്‍ ലുലു സംവിധാനം നിര്‍വഹിക്കുന്ന ‘ഒരു അഡാര്‍ ലവ്’ന്റെ രണ്ടാമത്തെ ഗാനത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഒരു ദിവസത്തിനകം തന്നെ 6.5 ലക്ഷം വ്യൂസും 17,000 ലൈക്‌സും നേടിയ ഗാനം യൂട്യൂബില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അവതാരികയായും നടിയായും ശ്രദ്ധേയയായ പേളി മാണി ഗാനത്തിനൊപ്പം പ്രത്യക്ഷപ്പെടുന്നില്ല എങ്കില്‍ പോലും നടിയ്ക്ക് ഈ ഗാനവുമായൊരു ബന്ധമുണ്ട്. കക്ഷിയാണ് ‘മുന്നാലെ പോണാലെ’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ ഗാനരചയിതാവ് എന്ന പുതിയ പദവിയിലേക്കുയരുകയാണ് പേളി.

തമിഴ് ഗാനം ഷാന്‍ റഹ്മാനാണ് ഈണം നല്‍കി ആലപിച്ചിരിക്കുന്നത്. ഒമര്‍ ലുലു തന്നെ കഥയെഴുതി ഒരുക്കുന്ന ഈ ചിത്രം പ്ലസ് ടു വിദ്യാര്‍ഥികളുടെ കഥയാണ് പറയുന്നത്. പ്രിയ പ്രകാശ് വാര്യര്‍, റോഷന്‍ അബ്ദുള്‍ റഹൂഫ്, നൂറിന്‍ ഷെരീഫ്, മിഷേല്‍ ആന്‍ ഡാനിയേല്‍, മാത്യു, സിയാദ് ഷാജഹാന്‍, ദില്‍റുപ അസ്വദ് അല്ഖമര്‍, വൈശാഖ് പവനന്‍, യാമി സോന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

pathram desk 2:
Related Post
Leave a Comment