സര്‍ക്കാര്‍ രൂപീകരിക്കാന്‍ യദ്യൂരപ്പ ഗവര്‍ണറെ കണ്ടു; ഒരാഴ്ച സമയം അനുവദിച്ച് ഗവര്‍ണര്‍

ബംഗളൂരു: കര്‍ണാടക തെരഞ്ഞടുപ്പില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ ബിജെപിയ്ക്ക് ഒരാഴ്ചത്തെ സമയം ഗവര്‍ണര്‍ അനുവദിച്ചാതായി സൂചന. വലിയ ഒറ്റകക്ഷി എന്ന നിലയിലാണ് സര്‍ക്കാര്‍ രൂപികരിക്കാന്‍ സമയം അനുവദിച്ചത്. ബിജെപി നേതാക്കളും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.

യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. ഏറ്റവും വലിയ കക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപികരിക്കാനുള്ള അവകാശവാദം ബിജെപിക്കാണെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ യെദ്യൂരപ്പ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ജെഡിഎസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപികരിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നിലപാട് ധാര്‍മികമായി ശരിയല്ലെന്ന് കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ കോണ്‍ഗ്രസ് പ്രതിനിധി സംഘം ഗവര്‍ണറെ കാണാന്‍ ശ്രമിച്ചെങ്കിലും സന്ദര്‍ശനാനുമതി ഗവര്‍ണര്‍ നിഷേധിച്ചു.

ഗവര്‍ണറുടെ നടപടി ജനാധിപത്യമര്യാദക്ക് ചേര്‍ന്നതല്ലെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഒരാഴ്ചത്തെ സമയം അനുവദിച്ചതിലൂടെ മുന്‍കാല ആര്‍എസ്എസ് ബന്ധം ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ രൂപികരിക്കാന്‍ ഏതാനും എംഎല്‍എമാരുടെ പിന്തുണമാത്രം ആവശ്യമുള്ള ബിജെപി കുതിരകച്ചവടത്തിലേക്ക് നീങ്ങുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന
സൂചന

pathram desk 2:
Leave a Comment