കാവേരി വിഷയം: രജനി കാന്തിനെയും സ്റ്റാലിനെയും സര്‍വ്വ കക്ഷി യോഗത്തിലേയക്ക് ക്ഷണിച്ച് കമല്‍ ഹാസന്‍

ചെന്നൈ: കമല്‍ഹാസന്‍ ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിനുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തി. കാവേരി വിഷയവുമായി ബന്ധപ്പെട്ട് ഈ മാസം 19ന് ചേരുന്ന സര്‍വകക്ഷിയോഗത്തിലേക്ക് സ്റ്റാലിനെ ക്ഷണിക്കുന്നതിനായാണ് കമല്‍ഹാസന്‍ എത്തിയത്. ഇതിന് പുറമെ രജനികാന്തിനെ ടെലിഫോണിലൂടെയും യോഗത്തിലേക്ക് ക്ഷണിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജനെയും എഐഎഡിഎംകെ നേതാവ് ടിടിവി ദിനകരനെയും യോഗത്തിലേക്ക് ക്ഷണിക്കും.
അടുത്തിടെയാണ് കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. കഴിഞ്ഞ മാസം കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കമല്‍ഹാസന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്ത് നല്‍കിയിരുന്നു.

കര്‍ണാടകയ്ക്ക് ലഭിച്ചിരുന്ന 270 ടിഎംസി അടി ജലത്തിന് പുറമെ ബംഗലൂരു നഗരത്തിന്റെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത് 14.75 ടിഎംസി അടി ജലം കൂടി നല്‍കാന്‍ കഴിഞ്ഞ ഫെബ്രുവരി 16ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തമിഴ്‌നാടിന്റെ ജലവിഹിതം കുറയ്ക്കുകയും ചെയ്തു. ഈ ഉത്തരവ് തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധ സമരങ്ങള്‍ക്കാണ് വഴിതെളിച്ചത്. ആറ് ആഴ്ചക്കുള്ളില്‍ തര്‍ക്കപരിഹാരത്തിനായി കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റി രൂപീകരിക്കാനും കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നതാണ്.

pathram:
Leave a Comment