രതിചേച്ചിയുടെ ‘പപ്പു’ വിവാഹിതനായി!!! വധു കണ്ണൂര്‍ സ്വദേശി അര്‍ച്ചന, സഫലമായത് നീണ്ട പ്രണയം

രതിനിര്‍വേദം രണ്ടാം ഭാഗത്തില്‍ പപ്പുവായി മലയാളികളുടെ മനസില്‍ ഇടംനേടിയ ശ്രീജിത്ത് വിജയ് വിവാഹിതനായി. കണ്ണൂര്‍ സ്വദേശി അര്‍ച്ചനയാണ് നടനായും അവതാരകനായും തിളങ്ങിയ യുവതാരം ശ്രീജിത്തിന്റെ ജീവിതസഖി.

ദീര്‍ഘനാള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് കണ്ണൂര്‍ സ്വദേശിനിയായ അര്‍ച്ചനയെ ശ്രീജിത്ത് വിവാഹം കഴിച്ചത്. കഴിഞ്ഞ ജനുവരി 15നായിരുന്നു വിവാഹ നിശ്ചയം. കൊച്ചിയില്‍ നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കളും സിനിമാ രംഗത്തെ അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

കണ്ണൂര്‍ സ്വദേശിനിയാണെങ്കിലും ഡല്‍ഹിയിലാണ് അര്‍ച്ചന വളര്‍ന്നത്. ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ വെഡിങ് പ്ലാനറായി ജോലി ചെയ്യുകയാണ്. രതിനിര്‍വേദം എന്ന ചിത്രത്തിലൂടെയാണ് ശ്രീജിത്ത് വിജയ് ശ്രദ്ധിക്കപ്പെട്ടത്.

pathram desk 1:
Leave a Comment