ബി.ജെ.പിയും ആര്‍.എസ്.എസും ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു; വോട്ട് കോണ്‍ഗ്രസിനെന്ന് ലിങ്കായത്ത് മഹാസഭ

ബംഗളൂരൂ: തെരഞ്ഞെടുപ്പില്‍ ലിങ്കായത്തുകള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന എന്ന ആഹ്വാനവുമായി ജഗഥിക ലിങ്കായത്ത് മഹാസഭയും യുവജന വിഭാഗമായ രാഷ്ട്രീയ ബസവ സേനയും. സമുദായ താല്‍പര്യം സംരക്ഷിക്കുന്നവരെ പിന്തുണയ്ക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രസ്താവനയില്‍ ബിജെപിയും ആര്‍എസ്എസും സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതായും പറയുന്നു. ആഹ്വാനം പരസ്യമായി മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

ലിങ്കായത്തുകാരനായ ബി.എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി പ്രചാരണരംഗത്തുള്ള ബിജെപിക്ക് കനത്ത അടിയാണ് പുതിയ പ്രസ്താവന. കര്‍ണാടകയിലെ ജനസംഖ്യയില്‍ 17 ശതമാനം വരുന്ന ലിങ്കായത്തുകളുടെ വോട്ട് ഉത്തരകര്‍ണാടകയിലെ 90 മണ്ഡലങ്ങളില്‍ നിര്‍ണായകമാണ്.

pathram desk 1:
Leave a Comment