ചെന്നൈയിലേക്കുള്ള ട്രെയ്‌നുകള്‍ ഇന്നും മണിക്കൂറുകള്‍ വൈകും

തിരുവനന്തപുരം: ചെന്നൈയിലേക്ക് കേരളത്തില്‍ നിന്നും പോകുന്ന ട്രെയിനുകള്‍ ഇന്നും മണിക്കൂറുകള്‍ വൈകും. ആരക്കോണം ചെന്നൈ റൂട്ടില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് തീവണ്ടികള്‍ വൈകി ഓടുന്നത്.

ഇന്ന് വൈകുന്നേരം 8.05 ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ ആലപ്പുഴ എക്‌സ്പ്രസ്( 22639) 1 മണിക്കൂര്‍ 35 മിനിറ്റ് വൈകി രാത്രി 10.30 നേ പുറപ്പെടൂ. വൈകുന്നേരം 3.25 ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ തിരുവനന്തപുരം എക്‌സ്പ്രസ് ( 12695) 7 മണിക്കൂര്‍ 35 മിനുറ്റ് വൈകി രാത്രി 11 മണിക്കേ പുറപ്പെടൂ.

ഇന്ന് വൈകുന്നേരം 5 മണിക്ക് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ മംഗലാപുരം എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 12685) 11 മണിക്കൂര്‍ വൈകി നാളെ രാവിലെ 4 മണിക്കേ പുറപ്പെടൂ. ഇന്ന് വൈകുന്നേരം 4.20 ന് മംഗലാപുരത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗലാപുരം ചെന്നൈ എക്‌സ്പ്രസ് ( 12686) 1 മണിക്കൂര്‍ വൈകി 5.30 ന് മാത്രമെ പുറപ്പെടൂ.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment