‘സെല്‍ഫി ഈസ് സെല്‍ഫിഷ്’ ആണോ? സെല്‍ഫി വിവാദത്തിനു പിന്നാലെ ദാ ഇവിടെയൊരു സെല്‍ഫി വൈറലാകുന്നു..

‘സെല്‍ഫി ഈസ് സെല്‍ഫിഷ്’ ആണോ? സെല്‍ഫി വിവാദത്തിനു പിന്നാലെ ദാ ഇവിടെയൊരു സെല്‍ഫി വൈറലാകുന്നു… ദേശീയ അവാര്‍ഡ് വിവാദത്തോടൊപ്പം തന്നെ ആളികത്തിയ ഒന്നാണ് യേശുദാസിന്റെ സെല്‍ഫി വിവാദം. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ വാങ്ങി ചിത്രം ഡിലീറ്റ് ചെയ്തതോടൊപ്പം ‘സെല്‍ഫി ഈസ് സെല്‍ഫിഷ്’ എന്ന വാചകവും പറഞ്ഞാണ് അദ്ദേഹം നടന്നുനീങ്ങിയത്. സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ പക്ഷം ചേര്‍ന്നും യേശുദാസിനെതരെ നിരവധി അഭിപ്രായങ്ങള്‍ വന്നു പിന്നാലെ. സെല്‍ഫി സെല്‍ഫിഷാണോയെന്ന ചര്‍ച്ചകള്‍ക്കിടയില്‍ ദാ ഇവിടെയൊരു സെല്‍ഫി വൈറലാകുകയാണ്. ഐശ്യര്യയുടെയും അഭിഷേകിന്റെയും ഒപ്പമുള്ള ആരാധകന്റെ ചിത്രമാണ് വൈറല്‍. ആ ചിത്രത്തേക്കാള്‍ വൈറലാണ് അതിനുമുന്‍പ് നടന്ന നിമിഷങ്ങള്‍. അമിതാഭ് ബച്ചനും ഋഷികപൂറും നായകരാകുന്ന 102 നോട്ട് ഔട്ട് സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് നിരവധി താരങ്ങളാണ് എത്തിയത്. അഭിഷേകും ഐശ്വര്യയും രണ്‍ബീറുമായിരുന്നു മുഖ്യ ആകര്‍ഷണം. ഷോ കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് ഒരു ആരാധകന്‍ അഭിഷേകിന്റെ അടുത്ത് എത്തുന്നത്. ഐശ്വര്യയ്ക്കും അഭിഷേകിനുമൊപ്പം സെല്‍ഫിയെടുക്കണമെന്നാണ് ആരാധകന്റെ ആവശ്യം. ഉടന്‍ അഭിഷേക് കാറിലിരിക്കുന്ന ഐശ്വര്യയുടെ അടുത്തേക്ക് ആരാധകനെ കൊണ്ടുപോയി. അഭിഷേകിന്റെ ആവശ്യപ്രകാരം ഐശ്വര്യ കാറില്‍ നിന്നും ഇറങ്ങി. വെളിച്ചമുള്ള ഭാഗത്തേക്കും മൂവരും നടന്നു. ആരാധകന്‍ തന്റെ പ്രിയതാരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്തു. സെല്‍ഫിയെടുത്ത ആരാധകന്‍ ഗുജറാത്തി നടനാണെന്നും 102 ചിത്രത്തിലെ സഹതാരമാണെന്നും ചിലര്‍ പറയുന്നു.

pathram:
Related Post
Leave a Comment