കേരളത്തിലെ ആറു ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം; കാറ്റിനൊപ്പം ശക്തമായ ഇടിമിന്നലോടെ മഴയ്ക്കും സാധ്യതയെന്ന് മുന്നിറയിപ്പ്

ഡല്‍ഹി: കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ക്കൂടി കൊടുങ്കാറ്റിനു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിലെ ആറു ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ കാറ്റിനൊപ്പം ശക്തമായ ഇടിമിന്നലോടെ വ്യാപകമഴയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു തയാറായിരിക്കാന്‍ വിവിധ വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി. കടല്‍പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ക്കു സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ അധികൃതരോടു നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, ഡല്‍ഹിയിലും കേന്ദ്ര തലസ്ഥാന മേഖലയിലും ഇന്നു ശക്തമായ ഇടിയോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫരീദാബാദ്, ബല്ലാഭ്ഗഢ്, ഖുര്‍ജ, ഗ്രേറ്റര്‍ നോയിഡ, ബുലന്ദ്ഷര്‍ തുടങ്ങിയ മേഖലകളും ഈ പരിധിയില്‍ ഉള്‍പ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ ഉദ്ധരിച്ച് ആഭ്യന്തര വക്താവ് അറിയിച്ചു.

pathram:
Leave a Comment