‘മോഹന്‍ലാല്‍’ തമിഴിലേക്ക്, ‘രജനി സെല്‍വി’യില്‍ നായികയാവാന്‍ എത്തുന്നു

കൊച്ചി:മോഹന്‍ലാല്‍ ഫാന്‍സും മഞ്ജു വാര്യര്‍ ആരാധകരും ഒരുപോലെ ആഘോഷമാക്കിയ വിഷു ചിത്രമായിരുന്നു ‘മോഹന്‍ലാല്‍’. മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ തകര്‍ത്തഭിനയിച്ച് തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രം ഇതാ തമിഴിലേക്കെത്തുന്നു. തമിഴില്‍ രജനി സെല്‍വി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രജനികാന്തിന്റെ അരാധികയുടെ കഥയാണ് പ്രമേയം.

മലയാളത്തില്‍ മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രം തമിഴിലേക്കെത്തുമ്പോള്‍ അവതരിപ്പിക്കുന്നത് ജ്യോതികയാണ്. ചിത്രത്തിന്റെ നിര്‍മാതാവ് സുനീഷ് വാരനാട് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാലിന്റെ തമിഴ് പതിപ്പിനെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ തമിഴ് റീമേക്കിലും ജ്യോതികയാണ് മഞ്ജു ചെയ്ത കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. മലയാളത്തില്‍ നേടിയതുപോലെ തമിഴിലും ചിത്രം വലിയ വിജയമാകുകയായിരുന്നു. ആ വിജയം ഇക്കുറിയും തുടരുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.

pathram desk 2:
Leave a Comment