ഇരുണ്ട നിറത്തിലെ സ്ത്രീകളോടുള്ള ഇഷ്ടക്കുറവാണ് ആ വാക്കുകളില്‍, പദവിയില്‍ ഇരിക്കുന്നവര്‍ സൂക്ഷിച്ച് സംസാരിക്കണം:ബിപ്ലബിനെതിരെ ഡയാന രംഗത്ത്

മുന്‍ ലോക സുന്ദരി ഡയാന ഹൈഡനെ അധിക്ഷേപിച്ചുകൊണ്ടുള്ള ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ പ്രസ്ഥാവന വലിയ വിവാദമായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഡയാന. ഇരുണ്ട നിറത്തിലെ സ്ത്രീകളോടുള്ള ഇഷ്ടക്കുറവാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ കാണുന്നതെന്ന് ഡയാന പറഞ്ഞു.

നമ്മുടെ തൊലി നിറത്തില്‍ നമ്മള്‍ അഭിമാനം കൊള്ളണം. ലോകം മുഴുവന്‍ ഈ നിറം ഏറ്റെടുത്തുകഴിഞ്ഞു. എല്ലാവരും ഈ നിറത്തിലുള്ള തൊലി നിറം കിട്ടണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ നമ്മുടെ ആളുകള്‍ക്ക് ഇരുണ്ട നിറത്തെ അംഗീകരിക്കുന്നില്ലെന്നും മുന്‍ ലോക സുന്ദരി കൂട്ടിച്ചേര്‍ത്തു. ബിപ്ലബിനെ രൂക്ഷമായ ഭാഷയിലാണ് ഡയാന വിമര്‍ശിച്ചത്. ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്നവര്‍ സംസാരിക്കുന്നതിന് മുന്‍പ് ചിന്തിക്കേണ്ടതുണ്ടെന്നുള്ള ഉപദേശവും ഡയാന നല്‍കി. ലോകത്തിലെ ഏറ്റവും വലുതും ബഹുമാനിക്കുന്നതുമായ സൗന്ദര്യ മത്സരമാണ് ലോക സൗന്ദരിപ്പട്ടം.

ഐശ്വര്യ റായിക്ക് ലോകസൗന്ദര്യപ്പട്ടം ലഭിച്ചത് ഇന്ത്യന്‍ സൗന്ദര്യമുള്ളതുകൊണ്ടാണെന്നും പക്ഷേ ഡയാന ഹെയ്ഡന് എങ്ങനെയാണ് ലോക സുന്ദരിയായതെന്ന് മനസിലാകുന്നില്ലെന്നുമാണ് ത്രിപുര മുഖ്യമന്ത്രി പറഞ്ഞത്. സ്ത്രീകള്‍ക്ക് ലക്ഷ്മി ദേവിയുടേയും സരസ്വതി ദേവിയുടേയും സൗന്ദര്യമുള്ളവരാണ് ഇന്ത്യക്കാരെന്നാണ് ഇദ്ദേഹത്തിന്റെ വാദം. കഴിഞ്ഞ ആഴ്ചയും വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് ബിപ്ലബ് വാര്‍ത്തകളില്‍ നിറഞ്ഞത്. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

pathram desk 2:
Related Post
Leave a Comment