ആ രൂപത്തില്‍ അനുഷ്‌കയെ കണ്ടതോടെ കോഹ്ലിയുടെ കണ്ണു തള്ളി !!

ബോളിവുഡില്‍ തന്റേതായ ഇടം നേടിയ നായികമാര്‍ കുറവാണ്. എന്നാല്‍ അനുഷ്‌ക ശര്‍മ്മ ഇതിനൊരപവാദമാണ്. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുമായുളള പ്രണയവും വിവാഹവും കൂടിയായതോടെ താരത്തിന്റെ ആരാധകരും ഏറെയാണ്. താരത്തിന്റെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുകളും വ്യത്യസ്തമാണ്.

വിരാടുമായുള്ള വിവാഹശേഷം പ്രേത കഥാപാത്രവുമായാണ് താരമെത്തിയത്. ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ചയായിരിക്കുന്ന അനുഷ്‌കയുടെ ചിത്രം കണ്ടാല്‍ സാക്ഷാല്‍ വിരാട് കോഹ്‌ലിവരെ ഞെട്ടും. സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡിന്റെ ടെലിവിഷന്‍ പരസ്യത്തിന് വേണ്ടി നടത്തിയ മേക് ഓവറിലൂടെ ഒറ്റയടിക്ക് മുത്തശിയായി മാറിയിരിക്കുകയാണ് അനുഷ്‌ക. അനുഷ്‌ക ശര്‍മ്മ ഫാന്‍ ക്ലബിന്റെ ട്വിറ്റര്‍ പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment