ഷാഹിദ് കപൂര്‍ വീണ്ടും അച്ഛനാകാന്‍ പോകുന്നു, മിഷ ഒരു ചേച്ചിയും….

വീണ്ടും അച്ഛനാകാന്‍ പോകുന്ന വിവരം ആരാധകരുമായി പങ്കിട്ട് ഷാഹിദ് കപൂര്‍. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വെളുപ്പെടുത്തിയത്. വരച്ചു വച്ചിരിക്കുന്ന ബലൂണുകള്‍ക്കൊപ്പം ആര്‍ത്തുല്ലസിക്കുന്ന മിഷയുടെ ചിത്രവും അതിനു മുകളിള്‍ ബിഗ് സിസ്റ്റര്‍ എന്ന ക്യാപ്ഷനും നല്‍കിയാണ് ഷാഹിദ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. മിഷ ഒരു ചേച്ചിയാകാന്‍ പോവുകയാണ്.

മിഷയുടെ ലോകത്തേക്ക് പുതിയൊരു അതിഥിയെ സ്വീകരിക്കാനുള്ള ആവേശത്തിലാണ് ഷാഹിദ്-മിറ ദമ്പതികള്‍. സിനിമ എന്ന ഗ്ലാമര്‍ ലോകത്തിന്റെ ആഡംബരതയും സമ്പന്നതയും നിറഞ്ഞ ജീവിതം അനുഭവിച്ചറിഞ്ഞ ഷാഹിദ് ഒരു സാധാരണ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോള്‍ മിറ ജീവിക്കുന്നതും ആ ലോകത്തിന്റെ തിളക്കമൊട്ടും ഏല്‍ക്കാതെയാണ്. അതുതന്നെയാണ് ഷാഹിദിനെ മിറയിലേക്ക് അടുപ്പിക്കുന്ന ഒരു പ്രധാന ഘടകവും.

pathram desk 2:
Related Post
Leave a Comment