ഹൈദരാബാദ്: പാര്‍ട്ടിയിലെ ഐക്യം കാത്തുസൂക്ഷിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം നിഷ്ഫലമായി. കോണ്‍ഗ്രസുമായുള്ള നീക്കുപോക്ക് തെരഞ്ഞെടുപ്പു സമയത്തു തീരുമാനിക്കും. വാതിലുകള്‍ തുറന്നു തന്നെയാണിരിക്കുന്നത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കാം എന്നാണ് രാഷ്ട്രീയ പ്രമേയം പറയുന്നതെന്നും യെച്ചൂരി പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം തവണയും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തന്റെയും പാര്‍ട്ടിയുടെയും നിലപാട് വ്യക്തമാക്കുകയായിരുന്നു.
ബിജെപിയെ അധികാരത്തില്‍ നിന്നു പുറത്താക്കുകയെന്നതാണു മുഖ്യലക്ഷ്യം. അതിനു വേണ്ടി ബിജെപി വിരുദ്ധ വോട്ടുകളുടെ സമാഹരണത്തിന് ആവശ്യമായ നീക്കങ്ങളുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.
Leave a Comment