ന്യൂഡല്‍ഹി: പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ പ്രതികള്‍ക്കു വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ അനുമതി. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രസഭ ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. ഇതോടെ 12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വിധിക്കാന്‍ കോടതിക്ക് അധികാരമായി. ഇത്തരം കേസുകള്‍ കേള്‍ക്കാന്‍ പ്രത്യേക ഫാസ്റ്റ്ട്രാക് കോടതികള്‍ സ്ഥാപിക്കാനും എല്ലാ പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ മാനഭംഗക്കേസുകള്‍ക്കായി പ്രത്യേക ഫൊറന്‍സിക് കിറ്റുകള്‍ ഏര്‍പ്പെടുത്താനും ക്രിമിനല്‍ ലോ (അമന്‍ഡ്‌മെന്‍ഡ്) ഓര്‍ഡിനന്‍സ് 2018ല്‍ തീരുമാനമുണ്ട്.രാജ്യമെങ്ങും പെണ്‍കുഞ്ഞുങ്ങള്‍ക്കു നേരെ ആക്രമണം വര്‍ധിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്ന ജനരോഷത്തിന്റെ പശ്ചാത്തലത്തിലാണു കേന്ദ്രമന്ത്രിസഭാ തീരുമാനം
കുരുന്നുകളുടെ മേല്‍ ക്രൂരതകാട്ടുന്നവര്‍ക്ക് കൊലക്കയര്‍:ഓര്‍ഡിനന്‍സിന് അംഗീകാരം
Related Post
Leave a Comment