ഷാജോണേ ഒന്ന് ചിരിച്ചേ…ഷാജോണിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്ന മമ്മൂട്ടി

ഷാജോണിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ഹാസ്യ കഥാപാത്രങ്ങളില്‍ നിന്ന് വില്ലന്‍ വേഷത്തിലേക്ക് ചേക്കേറിയ നടനാണ് കലാഭവന്‍ ഷാജോണ്‍. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളോടൊപ്പവും ഷാജോണ്‍ അഭിനയിച്ചു കഴിഞ്ഞു. പരീത് പണ്ഡാരി എന്ന ചിത്രത്തില്‍ നായകനായും താരം അഭിനയിച്ചു. രജനികാന്ത് നായകനാകുന്ന 2.0യിലും പ്രധാന കഥാപാത്രത്തില്‍ ഷാജോണ്‍ എത്തുന്നുന്നുണ്ട്. ഒരു ലൊക്കേഷനില്‍ മമ്മൂട്ടിക്കൊപ്പമുള്ള ഷാജോണിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയ കീഴടക്കുകയാണ്. പൊലീസ് വേഷത്തില്‍ നില്‍ക്കുന്ന ഷാജോണിന്റെ ചിത്രം മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തുന്ന ചിത്രമാണ് വൈറലാകുന്നത്. ഷാജോണേ ഒന്ന് ചിരിച്ചേ എന്ന കുറിപ്പോടെയാണ് ചിത്രം സോഷ്യല്‍മീഡിയ കീഴടക്കുന്നത്. ഏതു സിനിമയുടെ ലൊക്കേഷനാണെന്ന് വ്യക്തമല്ല.

pathram:
Related Post
Leave a Comment