ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചുകയറി നിരവധി മരണം

ബെര്‍ലിന്‍: പടിഞ്ഞാറന്‍ ജര്‍മനിയിലെ മ്യൂണ്‍സ്റ്ററില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചുകയറി നിരവധിപേര്‍ മരിച്ചു. ശനിയാഴ്ച്ച വൈകുന്നേരമാണ് സംഭവം. 30 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന് പിന്നാലെ െ്രെഡവര്‍ സ്വയം വെടിവെച്ചുമരിച്ചുവെന്ന് പൊലീസ് വക്താവ് അറിയിച്ചു.
സംഭവം ആക്രമണമാണോ അപകടമാണോ എന്ന കാര്യം ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല. തീവ്രവാദ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പോലീസ് പറയുന്നു. അപകടത്തിന് പിന്നാലെ സിറ്റി സെന്ററില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ പൊലീസ് ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

pathram:
Related Post
Leave a Comment