വിവാഹത്തിന് ശേഷം കിടിലന്‍ പെര്‍ഫോര്‍മന്‍സുമായി നടി ഭാവന സ്‌റ്റേജില്‍!!! വീഡിയോ

കന്നട നിര്‍മ്മാതാവും നടനുമായ നവീനുമായുള്ള വിവാഹത്തിന് ശേഷം മലയാളത്തിന്റെ പ്രിയ നടി ഭാവന പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരിന്നു. ഭാവനയുടെ വിവാഹം സോഷ്യല്‍മീഡിയ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ വനിത ഫിലിം അവാര്‍ഡ് ചടങ്ങില്‍ കിടിലന്‍ ഡാന്‍സ് പെര്‍ഫോര്‍മന്‍സുമായി എത്തിയിരിക്കുകയാണ് താരം.

ഹണി ബീ 2 ഉള്‍പ്പടെയുള്ള ചിത്രങ്ങളിലെ പാട്ടുകള്‍ക്കായാണ് താരം ചുവടു വച്ചത്. ഓറഞ്ചും ഗോള്‍ഡനും ചേര്‍ന്ന വസ്ത്രമാണ് താരം ധരിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് വേദിയില്‍ ഡാന്‍സുമായി എത്തുന്നതെന്നും പോസിറ്റീവാകാന്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നും നടി പറഞ്ഞു.

ജനുവരി 22-നായിരുന്നു ഭാവനയുടെ വിവാഹം. നീണ്ട കാലത്തെ പ്രണയത്തിനു ശേഷമാണ് നവീനെ ഭാവന വിവാഹം ചെയ്തത്. വിവാഹ ശേഷവും സിനിമയില്‍ തുടരുമെന്നാണ് താരം പറയുന്നത്. ജിനു ജോസഫ് സംവിധാനം ചെയ്ത ആദം ജോണാണ് താരം അവസാനമായി അഭിനയിച്ച മലയാള സിനിമ.

pathram desk 1:
Leave a Comment